പുനഃപ്രതിഷ്ഠ കലശം: ആഘോഷ കമ്മിറ്റി
Monday 21 July 2025 12:11 AM IST
കാഞ്ഞങ്ങാട്: ഏരത്ത് മുണ്ട്യാ ദേവാലയത്തിൽ നവംബർ 30 മുതൽ ഡിസംബർ 5 വരെ നടക്കുന്ന പുനഃപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ഏരത്ത് മുണ്ട്യാ ദേവാലയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വിവിധ ക്ഷേത്രങ്ങളിൽ സാന്നിദ്ധ്യമുള്ളവരുടെ നേതൃത്വത്തിൽ ക്ഷേത്രം അന്തിത്തിരിയൻ അശോകൻ അന്തിത്തിരിയൻ ദീപം തെളിയിച്ചു. വി. ഗോപി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് എ. കുമാരൻ അദ്ധ്യക്ഷനായി. പി. ദാമോദര പണിക്കർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ കെ.വി മായ കുമാരി, കുമാരൻ, ഐശ്വര്യ, എ. കൃഷ്ണൻ, നാരായണൻ പുല്ലൂർ, സി.കെ വത്സലൻ, അനിൽ മടിക്കൈ, പവിത്രൻ ഞാണിക്കടവ്, ജയചന്ദ്രൻ മോനാച്ച, ഗംഗൻ മടിക്കൈ, എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ടി. ദിനേശൻ സ്വാഗതവും. സി. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.