കെ.എസ്.എസ്.പി.യു കൺവെൻഷൻ
കാഞ്ഞങ്ങാട്: മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണം നടപ്പാക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും കൺവെൻഷൻ അഭ്യർത്ഥിച്ചു. വീടുകൾ കയറിയിറങ്ങി യുവാക്കളെ ലഹരിയിൽ നിന്നു മോചിപ്പിക്കാൻ പ്രത്യേകം പ്രചാരണ പരിപാടികൾ നടത്താനും തീരുമാനിച്ചു. പടന്നക്കാട് ഗവ. എൽ.പി. സ്കൂൾ ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി പ്രസന്ന ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് പി. ദാമോദരൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരൻ, സെക്രട്ടറി കെ. ചന്ദ്രശേഖരൻ, പി.വി നിർമ്മല, ചെമ്മട്ടംവയൽ യൂണിറ്റ് പ്രസിഡന്റ് എൻ. രാധ, കെ.പി കമ്മാരൻ എന്നിവർ സംസാരിച്ചു. കെ. കരുണാകരൻ സ്വാഗതവും കെ. അമ്പാടി നന്ദിയും പറഞ്ഞു.