കെ.സി.ഇ.സി യൂനിറ്റ് കൺവെൻഷൻ

Monday 21 July 2025 12:13 AM IST
കെ.സി.ഇ.സി തൃക്കരിപ്പൂർ യൂണിറ്റ് കൺവെൻഷൻ ആർ.ജെ.ഡി കാസർകോട് ജില്ലാ പ്രസിഡന്റ്‌ വി.വി കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തൃക്കരിപ്പൂർ: കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ (കെ.സി.ഇ.സി) തൃക്കരിപ്പൂർ യൂണിറ്റ് കൺവെൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും ആർ.ജെ.ഡി കാസർകോട് ജില്ലാ പ്രസിഡന്റ്‌ വി.വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രാഥമിക സഹകരണ സംഘങ്ങളെ പ്രതികൂലമായി ബാധിക്കുന്ന കേരള ബാങ്ക് നടപ്പിലാക്കുന്ന നിയമങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മെമ്പർഷിപ്പ് വിതരണം തൃക്കരിപ്പൂർ ഫാർമേഴ്‌സ് ബാങ്ക് അക്കൗണ്ടന്റ് ടി. ഷീബക്ക് നൽകി ജില്ലാ പ്രസിഡന്റ്‌ കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഇ.വി ഗണേശൻ, എം. മനു, ടി.വി ബാലകൃഷ്ണൻ, വി.വി വിജയൻ, ഇ. ബാലകൃഷ്ണൻ, പ്രജീഷ് പാലക്കൽ, കെ. ചന്ദ്രൻ, രാജൻ പണിക്കർ, രാജേഷ്, ടി. അജിത സംസാരിച്ചു. എം.കെ. അനീഷ് കുമാർ സ്വാഗതവും എ.കെ സുജ നന്ദിയും പറഞ്ഞു.