മതബോധന അദ്ധ്യാപക സംഗമം
Monday 21 July 2025 12:13 AM IST
തൃക്കരിപ്പൂർ: മതബോധനത്തിന്റെ പാഠഭാഗങ്ങൾ യേശുവിന്റെ പാദാന്തികത്തിൽ സ്വയം സമർപ്പിച്ചു വേണം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പകർന്നു നൽകേണ്ടതെന്ന് കണ്ണൂർ രൂപതാ സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് ഫൊറോനാ മതബോധന അദ്ധ്യാപക സംഗമം തൃക്കരിപ്പൂർ സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ഏഴിമല മുതൽ പള്ളിക്കര വരെയുള്ള 13ൽ പരം പള്ളികളിലെ മതബോധന വിഭാഗത്തിലെ അദ്ധ്യാപകർക്കായാണ് സെമിനാർ സംഘടിപ്പിച്ചത്. ഫൊറോനാ വികാരി ഫാദർ മാത്യു തൈക്കൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപതാ ചാൻസിലർ ഫാദർ ആന്റണി കുരിശിങ്കൽ, മതബോധന വിഭാഗം മേഖലാ ഡയറക്ടർ ഫാദർ ജസ്റ്റിൻ എടത്തിൽ, എയ്ഞ്ചൽ തോമസ് എന്നിവർ പ്രസംഗിച്ചു. പരിയാരം സംസ്കൃതി ഭവൻ ഡയറക്ടർ ഫാദർ ജോ മാത്യു വിഷയാവതരണം നടത്തി.