അനുമോദനം സംഘടിപ്പിച്ചു
Monday 21 July 2025 12:21 AM IST
രാമനാട്ടുകര: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ നിന്നും എം.ഡി. പൾമനറി മെഡിസിനിൽ മൂന്നാം റാങ്ക് നേടിയ ഡോ. ദീപാ മുരളിയെ കാരാട് പറമ്പ് എള്ളാത്ത് തറവാട്ടിൽ അനുമോദിച്ചു. എള്ളാത്ത് ഗോപാലകൃഷ്ണപ്പണിക്കർ ഭദ്രദീപം തെളിയിച്ചു. ഗോപിനാഥ്, ടി.പി ആനന്ദകൃഷ്ണൻ, ഗിരിജ എന്നിവർ ഡോ. ദീപാ മുരളിയ്ക്ക് ഉപഹാരം നൽകി. പി.എ ബാലഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. ഇ.കൃഷ്ണകുമാർ, ഇ. രാമചന്ദ്രപ്പണിക്കർ, ഇ. രാജീവ്, ശോഭന രാജഗോപാൽ, കെ.പി. കൃഷ്ണൻ, ഇ.എം അശോകൻ, ഇ. വേണുഗോപാൽ, ഇ.പുരുഷോത്തമൻ, കെ.പി.മധു ആനന്ദ്, നിത്യ രാജേഷ്, ഡോ.പ്രജിതകുമാരി, ഇ. സച്ചിദാനന്ദൻ, ഇ മുരളീധരൻ, ഡോ. ദീപാമുരളി പ്രസംഗിച്ചു.