നിവേദനം നൽകി

Monday 21 July 2025 1:42 AM IST
തെരുവ് നായ്ശല്യം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിക്കുന്നു.

പട്ടാമ്പി: കപ്പൂർ പഞ്ചായത്തിലെ അതിരൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു. നിലവിലെ സാഹചര്യം മനസിലാക്കി തെരുവുനായ് ശല്യം പരിഹരിക്കാൻ എത്രയും വേഗം നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ഉറപ്പു നൽകി. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ആളത്ത്, കുമരനെല്ലൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് ഫസൽ, കെ.എം.സി.സി ഭാരവാഹികളായ ഷെഫീഖ് മണ്ണാറപറമ്പ്, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ജുനൈദ് മാരായം കുന്ന് എന്നിവർ പങ്കെടുത്തു.