കൂടിക്കാഴ്ച 23 ന്

Monday 21 July 2025 1:44 AM IST
പട്ടാമ്പി സംസ്കൃത കോളേജ്

പട്ടാമ്പി: സർക്കാർ സംസ്‌കൃത കോളേജിൽ 2025-26 അദ്ധ്യയന വർഷം മലയാളം അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യതയുള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ വയസ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ സഹിതം ജൂലായ് 23ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466 2212223.