കാലിഫോർണിയ സ്റ്റേറ്റിൽ മികച്ച ഉപരിപഠനം
വിദേശ പഠനത്തിന് അമേരിക്കയിലെ മികച്ച സർവകലാശാലകളും തൊഴിൽ മേഖലകളും വിലയിരുത്തിയുള്ള സംസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നത് ഉപരിപഠനം എളുപ്പമാക്കും.
അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റ് ഉന്നതവിദ്യാഭ്യാസത്തിനുള്ള മികച്ച സ്ഥലങ്ങളിലൊന്നാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 400 ഓളം സർവകലാശാലകൾ കാലിഫോർണിയയിലുണ്ട്. രണ്ടു ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് വിവിധ ക്യാമ്പസുകളിൽ പഠിക്കുന്നത്.
സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന STEM (Science, Technology, Engineering, Mathematics) ) കോഴ്‌സുകളാണ് ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും പഠിക്കുന്നത്. STEM കോഴ്‌സുകൾ പഠിച്ചിറങ്ങിയവർക്ക് മികച്ച തൊഴിലവസരങ്ങൾ അമേരിക്കയിലുണ്ട്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ 14 ശതമാനവും ഗോൾഡൻ സ്റ്റേറ്റ് എന്ന പേരിലറിയപ്പെടുന്ന കാലിഫോർണിയയിൽ നിന്നാണ്. ലോകത്തെ മികച്ച ഫോർച്യൂൺ 500, ഫോർച്യൂൺ 1000 കമ്പനികൾ ഇവിടെയുണ്ട്. സിലിക്കൺ വാലി, ആപ്പിൾ, ഗൂഗിൾ, മെറ്റാ, ഇന്റൽ തുടങ്ങിയ വൻ കമ്പനികൾ ഇവിടെയാണ്.
യൂണിവേഴ്സിറ്റിേകൾ
...................................
വിഷ്വൽ, പെർഫോമിംഗ് ആർട് & ഡിസൈൻ, ഫിലിം, മ്യൂസിക് സ്‌കൂളുകൾ, ഫാഷൻ, മീഡിയ, പബ്ലിഷിംഗ് മേഖല എന്നിവയും കാലിഫോർണിയയിലെ വിവിധ സർവകലാശാലകളിലുണ്ട്.
സ്റ്റാൻഫോർഡ്, യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (നിരവധി ക്യാമ്പസുകൾ), സാന്റിയാഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാൻഫ്രാൻസിസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് പസിഫിക് തുടങ്ങി നിരവധി ലോക റാങ്കിംഗിലുള്ള സർവകലാശാലകളുണ്ട്.
യൂണിവേഴ്‌സിറ്റികളിൽ കമ്പ്യൂട്ടർ സയൻസിലും ബിസിനസ്സ് സ്റ്റഡീസിലും മികച്ച കോഴ്‌സുകളുണ്ട്. വിദ്യാർത്ഥികൾക്ക് ആമസോൺ, CLOROX, ഗൂഗിൾ, PAYPAL തുടങ്ങിയ കമ്പനികളിൽ ഇന്റേൺഷിപ് ചെയ്യാം.
അപേക്ഷിക്കുമ്പോൾ
......................
അപേക്ഷയോടൊപ്പം ബയോഡാറ്റ, ട്രാൻസ്‌ക്രിപ്റ്റുകൾ, സാമ്പത്തിക സ്രോതസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇംഗ്ലീഷ് പ്രാവീണ്യ സർട്ടിഫിക്കറ്റുകൾ (TOEFL/IELTS), ACT/SAT/GRE സ്‌കോർ കാർഡുകൾ, ലെറ്റേഴ്‌സ് ഒഫ് റെക്കമെൻഡേഷൻ, SOP മുതലായവ ആവശ്യമാണ്. അമേരിക്കയിൽ ഉപരിപഠനം നടത്താൻ വിദ്യാർത്ഥികൾക്ക് F-1 വിസ ലഭിക്കണം. SEVP (Student and Exchange Visitor Program) പ്രോഗ്രാമിൽ ഉൾപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലേക്കും അഡ്മിഷൻ നേടാൻ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് F-1 വിസ ആവശ്യമാണ്. കോഴ്‌സിന്റെ കാലയളവനുസരിച്ചാണ് വിസ. വിസ ലഭിക്കാൻ പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനം SEVP സർട്ടിഫൈഡ് ആയിരിക്കണം. മുഴുവൻ സമയ വിദ്യാർത്ഥിയായിരിക്കണം. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ പൂർത്തിയാക്കിയിരിക്കണം. പഠനച്ചെലവിനായി ആവശ്യത്തിന് സാമ്പത്തിക സ്രോതസുണ്ടായിരിക്കണം.
പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനം I-20 ഫോം അയച്ചുതരും. വിസയ്ക്കായി DS-160 ഫോമിൽ അപേക്ഷിക്കണം. വിസ ഇന്റർവ്യൂവിനായി തീയതി തിരഞ്ഞെടുക്കണം. വിദ്യാർത്ഥിയുടെ ലക്ഷ്യം അമേരിക്കയിലെ ഉപരിപഠനം മാത്രമാണെന്ന് വിസയ്ക്കുള്ള അമേരിക്കൻ കോൺസുലേറ്റ് അധികൃതരെ ബോധ്യപ്പെടുത്തണം. F-1 വിസ ലഭിച്ചാൽ പഠനത്തോടൊപ്പം ആഴ്ചയിൽ പരമാവധി 20 മണിക്കൂർ പാർട്ട് ടൈം തൊഴിൽ ചെയ്യാം. സർവ്വകലാശാലയുടെ അനുമതിയോടെ സെമസ്റ്റർ ഇടവേളകളിൽ മുഴുവൻ സമയ തൊഴിൽ ചെയ്യാം.
2. ഫ്രാൻസിൽ ബിസിനസ് മാനേജ്‌മെന്റ്
ഫ്രാൻസിലെ ESDES ലിയോൺ ബിസിനസ് സ്‌കൂളിൽ ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാമിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം. സ്ട്രാറ്റജിക് മാനേജ്‌മെന്റ് & ഇനവേഷൻ, ഇന്റർനാഷണൽ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഇന്റർനാഷണൽ സപ്ലൈ ചെയിൻ & പർച്ചേസിംഗ് എന്നിവയിൽ സ്‌പെഷ്യലൈസേഷനുകളുണ്ട്. രണ്ടു വർഷത്തെ പ്രോഗ്രാം പൂർണമായും ഇംഗ്ലീഷ് മീഡിയത്തിലാണ്. www.esdes.fr
3. നാഷണൽ സ്‌കോളർഷിപ് പോർട്ടൽ NSP Scholarship 2025
ഗവണ്മെന്റ് ഒഫ് ഇന്ത്യയുടെ നാഷണൽ സ്‌കോളർഷിപ് പോർട്ടൽ NSP Scholarship 2025-ൽ AICTE, UGC അംഗീകൃത സ്‌കോളർഷിപ്പുകൾക്ക് ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പി.ജി ഇന്ദിരാഗാന്ധി സ്‌കോളർഷിപ്, AICTE സാക്ഷം & പ്രഗതി സ്‌കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷിക്കാവുന്നത്. www.scholarships.gov.in
ഓർമിക്കാൻ...
1. നീറ്റ് യു.ജി 2025 രജിസ്ട്രേഷൻ മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (MCC) നടത്തുന്ന നീറ്റ് യു.ജി 2025 കൗൺസലിംഗ് രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 15% എം.ബി.ബി.എസ് ഓൾ ഇന്ത്യ ക്വോട്ട, ബി.ഡി.എസ്, ബി.എസ്സി നഴ്സിംഗ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് നടക്കുക. mcc.nic.in എന്ന വെബ്സൈറ്റിൽ “UG Medical Counselling” സെക്ഷനിൽ പ്രവേശിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 22 മുതൽ 28 വരെയാണ് ചോയ്സ് ഫില്ലിംഗ്. 28ന് ഉച്ചയ്ക്ക് മൂന്നിന് മുൻപ് ഫീസടയ്ക്കണം.
ജ്ഞാനോത്സവം എഴുത്തുപരീക്ഷ
വർക്കല:കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീനാരായണഗുരു ഹോം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 13 വർഷമായി അഖില കേരളാടിസ്ഥാനത്തിൽ നടന്നുവരുന്ന ജ്ഞാനോത്സവം എഴുത്തു പരീക്ഷ 2026 ജനുവരി മുതൽ നടക്കും. നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരു മുനിനാരായണപ്രസാദ് രചിച്ച കുട്ടികളുടെ നാരായണ ഗുരു, ഈശാവാസ്യോപനിഷത്തിനെ ആധാരമായി രചിച്ച അറിവിന്റെ ആദ്യ പാഠങ്ങൾ എന്നീ രണ്ട് ഗ്രന്ഥങ്ങൾ ആണ് പഠനവിഷയം.നാരായണഗുരു മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുള്ള ഏക ഉപനിഷത്ത് ആണ് ഈശാവാസ്യോപനിഷത്ത്. പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ ക്യാഷ് അവാർഡും ഗുരുമുനി നാരായണപ്രസാദ് കൈയൊപ്പിട്ട ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും ബുക്കുകളും സമ്മാനമായി നൽകും. ജാതിമത പ്രായഭേദ മെന്യേ ഏവർക്കും പരീക്ഷയിൽ പങ്കെടുക്കാം.പരീക്ഷാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ എവിടെയും സെന്ററുകൾ അനുവദിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9447231503