ബോധവത്കരണ ക്ലാസ്

Monday 21 July 2025 1:53 AM IST
ചെത്തല്ലൂർ ദേവീകൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിൽ പാലക്കാട് വിമുക്തി മിഷൻ പ്രതിനിധി അബ്ദുറഹ്മാൻ വാഫി ക്ലാസ് നയിക്കുന്നു.

ശ്രീകൃഷ്ണപുരം: ചെത്തല്ലൂർ ദേവീകൃപ ചാരിറ്റബിൾ ട്രസ്റ്റ് കരിങ്കല്ലത്താണി ഫാത്തിമ്മ മെമ്മോറിയൽ ഹയർ സെക്കൻൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഇ.എ.അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥനും പാലക്കാട് വിമുക്തി മിഷൻ പ്രതിനിധിയുമായ അബ്ദുറഹ്മാൻ വാഫി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ഒ.ഗോപാലകൃഷ്ണൻ, ട്രഷറർ പി.ഗോപാലകൃഷ്ണൻ, കെ.നാരായണൻ എമ്പ്രാന്തിരി, കോഓർഡിനേറ്റർ പി.സിന്ധു, അദ്ധ്യാപകരായ ബിന്ദു മാത്യൂസ്, ആർ.ശ്രീജിത് എന്നിവർ സംസാരിച്ചു.