ടി.പി. സൂസി നിര്യാതയായി

Monday 21 July 2025 1:30 AM IST

മൂവാറ്റുപുഴ: തൃക്കളത്തൂർ വെളിയത്ത് റിട്ട. ഹെഡ്മാസ്റ്റർ വി.കെ. വർഗീസിന്റെ ഭാര്യ ടി.പി. സൂസി (റിട്ട. ഹെഡ്മിസ്ട്രസ് - 87) നിര്യാതയായി. വേങ്ങൂർ താഴത്തേടത്ത് കുടുംബാംഗമാണ്. ക്രൈസ്തവ മഹിളാലയം ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പെരുമ്പാവൂർ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പേഴക്കാപ്പിള്ളി എന്നിവിടങ്ങളിൽ അദ്ധ്യാപികയായും ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാടായിയിൽ പ്രധാനാദ്ധ്യാപികയായും ചെറുവട്ടൂർ, മൂക്കന്നൂർ ഗവ. ടി.ടി.ഐകളിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് വൈകിട്ട് 4.30ന് വീട്ടിലെത്തിക്കും. നാളെ (ചൊവ്വ) രാവിലെ 9.30ന് വീട്ടിലെ പ്രാർത്ഥനകൾക്കും 11ന് തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ പ്രാർത്ഥനകൾക്കുംശേഷം സെമിത്തേരിയിൽ സംസ്കരിക്കും. മക്കൾ: കുര്യൻ വർഗീസ് (ജോഷി - എം.ഡി മെട്രോള സ്റ്റീൽസ് ലിമിറ്റഡ്/വെളിയത്ത് സ്റ്റീൽ ഏജൻസീസ്), പോൾ വർഗീസ് (ജോർഡി- ഡയറക്ടർ മെട്രോള സ്റ്റീൽസ് ലിമിറ്റഡ്), പരേതനായ ഐസക് വർഗീസ് (ജോമോൻ). മരുമക്കൾ: സിൽവിയ ജോൺ (ഞാളിയത്ത്, തിരുവാങ്കുളം), റീനു പോൾ (പട്ടശേരി, നോർത്ത് പറവൂർ).