സ്ട്രീം ശില്പശാലകൾ എല്ലാ ജില്ലകളിലും:വി.ശിവൻകുട്ടി

Monday 21 July 2025 12:00 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും സ്ട്രീം അധിഷ്ഠിത ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി(എസ്.ഐ.ഇ.ടി)സംഘടിപ്പിച്ച നവസാങ്കേതികവിദ്യാ ശില്പശാലയുടെ സമാപനസമ്മേളനം മൺവിളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സയൻസ്,ടെക്നോളജി,എൻജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്ന 'സ്റ്റെം'വിഭാഗത്തോടൊപ്പം റോബോട്ടിക്സും ആർട്സും ചേർത്ത് 'സ്ട്രീം' ആക്കി സംസ്ഥാന വ്യാപകമായി എസ്.ഐ.ഇ.ടി നടപ്പാക്കുമെന്നും കൂട്ടിച്ചേർത്തു. എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്,എ.സി.എസ്.ടി.ഐ ഡയറക്ടർ കെ.സി സഹദേവൻ,അക്കാഡമിക് കോർഡിനേറ്റർ സുരേഷ് ബാബു,പ്രോഗ്രാം കോഡിനേറ്റർ സമിത.എസ്.എൻ തുടങ്ങിയവർ സംസാരിച്ചു.

സ്കൂ​ൾ​ ​സ​മ​യ​മാ​റ്റം​ ​ച​ർ​ച്ച​ ​ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം​:​ ​സ്കൂ​ൾ​ ​സ​മ​യ​മാ​റ്റം​ ​സം​ബ​ന്ധി​ച്ച് ​മാ​നേ​ജ്മെ​ന്റ് ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​ച​ർ​ച്ച​ ​ന​ട​ത്തും.​ 23​ന് ​ഉ​ച്ച​യ്ക്ക് 3.30​ന് ​മ​ന്ത്രി​യു​ടെ​ ​ചേം​ബ​റി​ലാ​ണ് ​ച​ർ​ച്ച.​ ​ഒ​രു​ ​മാ​നേ​ജ്മെ​ന്റി​ൽ​ ​നി​ന്ന് ​ഒ​രു​ ​പ്ര​തി​നി​ധി​ ​എ​ന്ന​ ​ത​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​നി​ല​വി​ലെ​ ​സ​മ​യ​ക്ര​മം​ ​സം​ബ​ന്ധി​ച്ച് ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​ഉ​ണ്ടാ​യ​ ​സാ​ഹ​ച​ര്യം​ ​യോ​ഗ​ത്തി​ൽ​ ​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ക്കും.