ഐബിയിൽ അനധികൃതമായി താമസിച്ചു,​ എം എം മണിയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് 3.59 ലക്ഷം രൂപ പിഴ ഈടാക്കാൻ കെ എസ് ഇ ബി

Sunday 20 July 2025 10:45 PM IST

കൊ​ച്ചി​:​ ​എം.​എം.​ ​മ​ണി​ ​എം.​എ​ൽ.​എ​ ​വൈ​ദ്യു​തി​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കാ​ലം​ ​മു​ത​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഗ​ൺ​മാ​ൻ​ ​മൂ​ന്നാ​റി​ന് ​സ​മീ​പം​ ​ചി​ത്തി​ര​പു​ര​ത്തെ​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​ഐ.​ബി​യി​ലെ​ ​മു​റി​ ​അ​ന​ധി​കൃ​ത​മാ​യി​ ​കൈ​വ​ശം​ ​വ​ച്ച​ത് 1,198​ ​ദി​വ​സം.​ ​വാ​ട​ക​യി​ന​ത്തി​ൽ​ ​ന​ൽ​കാ​നു​ള്ള​ത് 3,59,400​ ​രൂ​പ.​ ​ഗ​ൺ​മാ​നി​ൽ​ ​നി​ന്ന് ​ഇ​ത് ​ഈ​ടാ​ക്കാ​ൻ​ ​വൈ​ദ്യു​തി​ ​ബോ​ർ​ഡ് ​ന​ട​പ​ടി​ ​ആ​രം​ഭി​ച്ചു.

ഐ.​ബി​യി​ലെ​ ​മൂ​ന്നാം​ന​മ്പ​ർ​ ​മു​റി​യാ​ണ് ​വാ​ട​ക​ ​ന​ൽ​കാ​തെ​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​കെ.​എ​സ്.​ഇ.​ബി​ ​വി​ജി​ല​ൻ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​വി​ജി​ല​ൻ​സ് ​റി​പ്പോ​ർ​ട്ട് ​സി.​എ.​ജി​ ​ഓ​ഫീ​സി​​​ലെ​ ​മു​തി​ർ​ന്ന​ ​ഓ​ഡി​റ്റ് ​ഓ​ഫീ​സ​റും​ ​പ​രി​ശോ​ധി​ച്ചു.​ 2016​ ​ന​വം​ബ​ർ​ 26​നാ​ണ് ​മു​റി​ ​അ​നു​വ​ദി​ച്ച​ത്.​ ​മ​ന്ത്രി​യു​ടെ​ ​ജീ​വ​ന​ക്കാ​ർ​ക്ക് 30​ ​രൂ​പ​യാ​ണ് ​പ്ര​തി​ദി​ന​വാ​ട​ക.​ ​മ​ണി​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കാ​ല​ത്തെ​ 1,237​ ​ദി​വ​സ​ത്തെ​ ​വാ​ട​ക​യാ​യ​ 37,110​ ​രൂ​പ​ ​കെ.​എ​സ്.​ഇ.​ബി​ ​വ​ഹി​ച്ചു.

എ​ന്നാ​ൽ,​ ​മ​ന്ത്രി​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞ് ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ണി​ ​എം.​എ​ൽ.​എ​യാ​യ​ ​ശേ​ഷ​വും​ ​ഗ​ൺ​മാ​ൻ​ ​മു​റി​ ​ഒ​ഴി​​​ഞ്ഞി​​​ല്ല.​ 2021​ ​മേ​യ് 20​ ​മു​ത​ൽ​ 2024​ ​സെ​പ്‌​തം​ബ​ർ​ 10​വ​രെ​ 1,210​ ​ദി​വ​സ​ത്തി​ൽ​ 12​ ​ദി​വ​സം​ ​ഒ​ഴി​കെ​ ​ഗ​ൺ​മാ​നാ​ണ് ​കൈ​വ​ശം​ ​വ​ച്ച​തെ​ന്നാ​ണ് ​ഐ.​ബി​യി​ലെ​ ​രേ​ഖ.​ ​എം.​എ​ൽ.​എ​യു​ടെ​ ​ജീ​വ​ന​ക്കാ​ര​ന് ​ഇ​ള​വി​ല്ല.​ ​സാ​ധാ​ര​ണ​ ​നി​ര​ക്കാ​യ​ ​പ്ര​തി​ദി​നം​ 300​ ​രൂ​പ​യാ​ണ് ​മു​റി​ക്ക് ​ന​ൽ​കേ​ണ്ട​ത്.

ഇ​തു​പ്ര​കാ​രം​ 3,59,400​ ​രൂ​പ​ ​ഈ​ടാ​ക്കാ​ൻ​ ​ജ​ന​റേ​ഷ​ൻ​ ​സ​ർ​ക്കി​ൾ​ ​ഡെ​പ്യൂ​ട്ടി​ ​ചീ​ഫ് ​എ​ൻ​ജി​നി​യ​റെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​ ​കെ.​എ​സ്.​ഇ.​ബി​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​മു​റി​ ​കൈ​വ​ശം​വ​ച്ച​ ​വ്യ​ക്തി​യു​ടെ​ ​പേ​ര് ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്നി​ല്ല.​ ​ന​ട​പ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഇ​യാ​ൾ​ക്ക് ​നോ​ട്ടീ​സ് ​ന​ൽ​കും.