മുസ്ലിം വിരോധിയല്ല, സത്യം തുറന്നുപറയും:വെള്ളാപ്പള്ളി

Monday 21 July 2025 12:45 AM IST

ആലുവ: താൻ മുസ്ലിം വിരോധിയല്ലെന്നും എത്ര അധിക്ഷേപിച്ചാലും സത്യം തുറന്നു പറയുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലുവയിൽ ശാഖാ നേതൃത്വസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ തീയിൽ തളിർത്തതാണെന്നും വെയിലത്ത് വാടില്ലെന്നും അണികളുടെ ഹർഷാരവങ്ങൾക്കിടയിൽ വെള്ളാപ്പള്ളി പറഞ്ഞു.

30 വർഷമായി എസ്.എൻ.ഡി.പി യോഗത്തിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് കൊല്ലത്തെ റഹീം അസോസിയേറ്റ്സാണ്. മതം നോക്കിയാണെങ്കിൽ ഈഴവർ ഇല്ലാഞ്ഞിട്ടാണോയിത്?. യോഗത്തിനെതിരായ നൂറുകണക്കിന് കേസുകൾ കൈകാര്യം ചെയ്യുന്നത് കൊല്ലത്തെ നിസാറെന്ന അഭിഭാഷകനാണ്. എസ്.എൻ ട്രസ്റ്റിന്റെ കോളേജുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മലബാർ സ്വദേശി റഹീമാണ്. സദസിലിരുന്ന റഹീമിനെ പരിയപ്പെടുത്തിയാണ് വെള്ളാപ്പള്ളി തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. മലപ്പുറത്ത് യോഗത്തിന്റെ ഒരു അൺ എയ്ഡഡ് കോളേജ് എയിഡഡ് കോളേജാക്കുന്നതിന് സർക്കാരിന് അപേക്ഷ നൽകിയത് റഹീം മുഖേനയാണ്. ഇതൊന്നുമറിയാതെയാണ് മുസ്ലിം ലീഗിലെ ചില കുട്ടിനേതാക്കൾ അപേക്ഷ നൽകിയില്ലെന്ന് പ്രചരിപ്പിക്കുന്നത്. എസ്.എൻ ട്രസ്റ്റിന് ആകെയുള്ള കോളേജുകൾ മുസ്ലിം സമുദായത്തിന് മലപ്പുറം ജില്ലയിൽ മാത്രമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പു​ക​ഴ്ത്തി മ​ന്ത്രി​ ​വാ​സ​വ​നും​ ​കോ​ൺ., ബി.​ജെ.​പി​ ​നേ​താ​ക്ക​ളും

മു​സ്ലിം​ ​ലീ​ഗി​നെ​യും​ ​കാ​ന്ത​പു​രം​ ​അ​ബൂ​ബ​ക്ക​ർ​ ​മു​സ്‌​ല്യാ​രെ​യും​ ​കേ​ര​ള​ത്തി​ലെ​ ​ന്യൂ​ന​പ​ക്ഷ​ ​മേ​ൽ​ക്കോ​യ്മ​യെ​യും​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​ ​അ​തേ​ ​വേ​ദി​​​യി​​​ൽ​ ​മ​ന്ത്രി​​​ ​വി.​എ​ൻ.​ ​വാ​സ​വ​നും പ്ര​തി​​​പ​ക്ഷ​ ​പാ​ർ​ട്ടി​​​ ​നേ​താ​ക്ക​ളും​ ​മു​ക്ത​ക​ണ്ഠം​ ​പ്ര​ശം​സി​​​ച്ച​ത് ​കൗ​തു​ക​മാ​യി​​.​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ​ദ​ത്തി​​​ൽ​ 30​വ​ർ​ഷം​ ​പി​​​ന്നി​​​ടു​ന്ന​ ​വെ​ള്ളാ​പ്പ​ള്ളി​​​യെ​ ​പ​ള്ളു​രു​ത്തി​​​യി​​​ൽ​ ​ആ​ദ​രി​​​ച്ച ച​ട​ങ്ങി​​​ലാ​യി​​​രു​ന്നു​ ​ഈ​ ​രം​ഗ​ങ്ങ​ൾ.വെ​ള്ളാ​പ്പ​ള്ളി​​​യു​ടെ​ ​പ്ര​സം​ഗ​ത്തി​​​ന് ​മു​മ്പ് ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​മ​ന്ത്രി​​​ ​വി​​.​എ​ൻ.​ ​വാ​സ​വ​ൻ, വി​​​ര​മി​​​ക്ക​ൽ​ ​പ്രാ​യ​മാ​യ​ 56​-ാം​ ​വ​യ​സി​​​ൽ​ ​വീ​ട്ടി​​​ൽ​ ​വി​ശ്ര​മ​ ​ജീ​വി​തം​ ​ന​യി​ക്കേ​ണ്ട​ ​കാ​ല​ത്ത് ​ഉ​‌ൗ​ർ​ജ​സ്വ​ല​നാ​യി​​​ ​ച​രി​ത്രം​ ​സൃ​ഷ്ടി​ക്കു​ക​യാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​​​യെ​ന്ന് ​പ​റ​ഞ്ഞു.​ ​കു​ത്ത​ഴി​ഞ്ഞ​ ​പു​സ്ത​ക​മാ​യി​രു​ന്ന​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തെ​ ​കു​ത്തി​ക്കെ​ട്ടി​ ​ന​ല്ല​ ​പു​സ്ത​ക​മാ​ക്കി​ ​അ​ടു​ക്കും​ ​ചി​ട്ട​യു​മു​ള്ള​ ​സം​ഘ​ട​ന​യാ​ക്കി​ ​മാ​റ്റി​യ​തി​​​ന് ​വെ​ള്ളാ​പ്പ​ള്ളി​ ​നേ​തൃ​ത്വ​പ​ര​മാ​യ​ ​പ​ങ്കു വ​ഹി​​​ച്ചു.​ ​മൂ​ന്നു​ ​പ​തി​​​റ്റാ​ണ്ട് ​ഒ​രു​ ​സ​മു​ദാ​യ​ ​സം​ഘ​ട​ന​യെ​ ​ന​യി​​​ക്കാ​ൻ​ ​ക​ഴി​​​ഞ്ഞ​ ​ഏ​ക​ ​നേ​താ​വാ​ണ്.​ ​അ​ഭി​​​പ്രാ​യ​ങ്ങ​ൾ​ ​നി​​​ർ​ഭ​യ​മാ​യി​​​ ​തു​റ​ന്നു​ ​പ​റ​യാ​നു​ള്ള​ ​ച​ങ്കൂ​റ്റ​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​​​ന്റെ​ ​ക​രു​ത്ത്.​ പ്ര​തി​​​സ​ന്ധി​​​ക​ളെ​ ​ത​ര​ണം​ ​ചെ​യ്യാ​നു​ള്ള​ ​നേ​തൃ​ഗു​ണ​വും​ ​ക​ഴി​​​വും നി​​​ശ്ച​യ​ദാ​ർ​ഢ്യ​വും​ ​ധൈ​ര്യ​വും​ ​വെ​ള്ളാ​പ്പ​ള്ളി​​​യെ​ ​വേ​റി​​​ട്ടു​ ​നി​​​റു​ത്തു​ന്നു​വെ​ന്നും​ ​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു. സ​മു​ദാ​യ​ത്തി​ന്റെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി​ ​നി​​​ർ​ഭ​യ​നാ​യി​​​ ​മു​ന്നി​ൽ​ ​നി​ന്ന​ ​നേ​താ​വാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​​​ഡ​ന്റ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​‍​ർ​ ​പ​റ​ഞ്ഞു.​ അ​ണി​​​ക​ളു​ടെ​ ​വി​​​കാ​രം​ ​മ​ന​സി​​​ലാ​ക്കി​ ​അ​വ​രു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​തി​രി​​​ച്ച​റി​​​ഞ്ഞ് പ്ര​വ​ർ​ത്തി​​​ക്കു​ന്ന​ ,​ആ​രു​ടെ​യും​ ​മു​ഖ​ത്തു​ ​നോ​ക്കി​ ​കാ​ര്യം​ ​പ​റ​യാ​ൻ​ ​ത​ന്റേ​ട​വു​മു​ള്ള​ ​നേ​താ​വാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​നെ​ന്ന് ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി​​​ ​പ​റ​ഞ്ഞു.​ എ​സ്.​എ​ൻ.​ഡി​​.​പി​​​ ​യോ​ഗ​ത്തി​​​ന് ​നി​​​ല​യും​ ​വി​​​ല​യും​ ​ന​ൽ​കി​​​യ​ ​നേ​താ​വാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​​​യെ​ന്നും​ ,​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ഏ​റ്റ​വു​മ​ധി​​​കം​ ​വേ​ട്ട​യാ​ടി​​​യ​തും​ ​അ​ദ്ദേ​ഹ​ത്തെ​യാ​ണെ​ന്നും​ ​കെ.​ ​ബാ​ബു​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.

​പ്ര​സ്താ​വ​ന​ക​ൾ​ക്ക് പി​​​ന്നി​​​ൽ​ ​ മു​ഖ്യ​മ​ന്ത്രി​​​:​ സ​തീ​ശൻ

​വെ​ള്ളാ​പ്പ​ള്ളി​​​ ​ന​ടേ​ശ​ൻ​ ​ഇ​പ്പോ​ൾ​ ​ന​ട​ത്തു​ന്ന​ ​പ്ര​സ്താ​വ​ന​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​​​ ​പ​റ​യി​​​പ്പി​​​ക്കു​ന്ന​താ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​.​ ​ജ​ന​ങ്ങ​ളെ​ ​ഭി​ന്നി​പ്പി​ക്കു​ന്ന​ ​പ്ര​സ്താ​വ​ന​ക​ൾ​ ​ന​ട​ത്തു​ന്ന​തി​ൽ​ ​നി​ന്ന് ​സ​മു​ദാ​യ​നേ​താ​ക്ക​ൾ​ ​പി​ന്മാ​റ​ണം.​ ​മു​ഖ്യ​മ​ന്ത്രി​ ​ഡ​ൽ​ഹി​യി​ൽ​ ​പി.​ആ​ർ​ ​ഏ​ജ​ൻ​സി​ക​ളെ​ക്കൊ​ണ്ട് ​പ​റ​യി​ച്ച​തും​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​മ​ല​പ്പു​റ​ത്തി​നെ​തി​രെ​ ​പ​റ​യു​ന്ന​തു​മാ​ണ് ​വെ​ള്ളാ​പ്പ​ള്ളി​യും​ ​പ​റ​യു​ന്ന​ത്.​ ​ഭി​ന്നി​പ്പും​ ​വി​ദ്വേ​ഷ​വു​മു​ണ്ടാ​ക്കു​ന്ന​ ​പ്ര​ചാ​ര​ണം​ ​ആ​ര് ​ന​ട​ത്തി​യാ​ലും​ ​പ്ര​തി​പ​ക്ഷം​ ​ചോ​ദ്യം​ചെ​യ്യു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.