അനർട്ടിലെ അഴിമതി: മന്ത്രി പ്രതികരിക്കണമെന്ന് ചെന്നിത്തല

Monday 21 July 2025 12:47 AM IST

കണ്ണൂർ: അനർട്ട് വഴി നടക്കുന്ന ശതകോടികളുടെ അഴിമതിയെക്കുറിച്ച് പൂർണ്ണതെളിവുകൾ കഴിഞ്ഞ നാലുദിവസമായി താൻ ഉന്നയിച്ചിട്ടും വൈദ്യുതി മന്ത്രി പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് ഒൻപത് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ഇതുവരെ മറുപടി നൽകാൻ മന്ത്രി തയ്യാറായിട്ടില്ല. ഇത് മുഖ്യമന്ത്രിക്കു വിശദീകരണം കൊടുത്താൽ തീരുന്ന വിഷയമല്ല. പൊതുജനങ്ങളോടാണ് വിശദീകരിക്കേണ്ടത്.

ഇല്ലെങ്കിൽ മന്ത്രിയുടെ കൈകളിൽ അഴിമതി കറ പുരണ്ടുവെന്ന് ജനം ഉറപ്പിക്കും.

അനർട്ട് സി.ഇ.ഒയ്‌ക്കെതിരെ ഉയർന്ന അഴിമതി ആരോപണം അദ്ദേഹത്തെ കൊണ്ടുതന്നെ അന്വേഷിപ്പിക്കാൻ തീരുമാനിച്ചുവെന്നാണ് കേൾക്കുന്നത്. ഇതെന്താ വെള്ളരിക്ക പട്ടണമാണോ. ആരോപണ വിധേയനായ സി.ഇ.ഒയെ തത്‌‌സ്ഥാനത്തു നിന്നു മാറ്റി നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണം.

സി.ഇ.ഒയെ ഇതുവരെ മാറ്റാത്തതിനു കാരണം പങ്കുവച്ച അഴിമതിപ്പണത്തിന്റെ വിവരം പുറത്തു പോകുമോയെന്ന ഭയം കൊണ്ടാണ്. വെറും അഞ്ചു കോടി വരെയുള്ള ടെൻഡറുകൾ വിളിക്കാൻ അധികാരമുള്ള സി.ഇ.ഒ 240 കോടിയുടെ ടെൻഡർ വിളിച്ചത് എങ്ങനെയാണ്. ആരുടെ നിർദ്ദേശപ്രകാരമാണ്. ഇതിനുത്തരം ലഭിച്ചാൽ അഴിമതിയിലെ പങ്കാളികൾ ആരൊക്കെയാണ് എന്നതിന്റെ വിശദാംശങ്ങൾ പുറത്തുവരും.

അനർട്ടിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ ഇടപാടുകൾ ഒരു സ്വതന്ത്ര ഏജൻസിയുടെ സഹായത്തോടെ ഫോറൻസിക് ഓഡിറ്റിംഗിന് വിധേയമാക്കണം. തന്റെ ആരോപണങ്ങൾ പുറത്തുവന്നതിനു ശേഷം അനർട്ടിൽ വൻതോതിൽ ഫയൽ നശീകരണം നടക്കുന്നുണ്ട്. സി.ഇ.ഒയും കൺസൾട്ടിംഗ് കമ്പനിയുമാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. വിഷയത്തിൽ മന്ത്രിയുടെ ഓഫീസിനാണ് ഏറ്റവും വലിയ പങ്ക്.

ന​വീ​ൻ​ ​ബാ​ബു​ ​കേ​സ്:​ ​മ​ന്ത്രി​ക്ക് ഇ​ര​ട്ട​ത്താ​പ്പ് ​എ.​ഡി.​എം​ ​ന​വീ​ൻ​ബാ​ബു​വി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​സ്വ​ർ​ണ​പ്പാ​ത്രം​ ​കൊ​ണ്ട് ​മ​റ​ച്ചു​വ​ച്ചാ​ലും​ ​സ​ത്യം​ ​പു​റ​ത്ത് ​വ​രു​മെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​റ​വ​ന്യു​ ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​ഇ​ര​യോ​ടൊ​പ്പം​ ​നി​ൽ​ക്കു​ക​യും​ ​വേ​ട്ട​ക്കാ​ര​നൊ​പ്പം​ ​ഓ​ടു​ക​യും​ ​ചെ​യ്യു​ക​യാ​ണ്.​ ​ന​വീ​നി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​ആ​ദ്യം​ ​മു​ത​ൽ​ ​പി.​പി.​ ​ദി​വ്യ​യെ​ ​സ​ഹാ​യി​ക്കാ​നു​ള്ള​ ​ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടു​ണ്ട്.​ ​ഭ​ര​ണ​ത്തി​ന്റെ​ ​സ​മ​ർ​ദ്ദ​ത്തി​ലാ​ണ് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​രു​ൺ​ ​കെ.​ ​വി​ജ​യ​ൻ​ ​ദി​വ്യ​ക്ക് ​അ​നു​കൂ​ല​മാ​യി​ ​മൊ​ഴി​ ​ന​ൽ​കി​യ​ത്.​ ​ക​ള​ക്ട​ർ​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​നേ​ര​ത്തെ​ ​പ​റ​ഞ്ഞി​രു​ന്നോ​ ​എ​ന്ന് ​കെ.​ ​രാ​ജ​ൻ​ ​വി​ശ​ദീ​ക​രി​ക്ക​ണം.​