മാസപ്പടി കേസ്: കൂടുതൽപേരെ കക്ഷിചേർത്തു
Monday 21 July 2025 12:50 AM IST
കൊച്ചി: മാസപ്പടി കേസ് സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കൂടുതൽപേരെ കക്ഷിചേർത്തു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) അന്വേഷണ റിപ്പോർട്ടിൽ പ്രതിസ്ഥാനത്തുള്ളവരെക്കൂടി കക്ഷിചേർക്കണമെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് നിർദ്ദേശിച്ചതിനെ തുടർന്നാണിത്. മുഖ്യമന്ത്രിയുടെ മകൾ ടി. വീണ, സി.എം.ആർ.എൽ കമ്പനി, എക്‌സാലോജിക് സൊല്യൂഷൻസ് ഉൾപ്പെടെ 13 പേരെക്കൂടി കക്ഷികളാക്കാൻ ഹർജിക്കാരൻ അപേക്ഷ നൽകുകയായിരുന്നു. ഹർജി നാളെ പരിഗണിച്ചേക്കും.