നിരപരാധിയെന്ന് സതീഷ്
കൊല്ലം: അതുല്യയുടെ മരണത്തിൽ താൻ നിരപരാധിയാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണ വിധേയനായ ഭർത്താവ് സതീഷ്. അതുല്യ മരിച്ച മുറിയിൽ ബെഡ് മാറിക്കിടക്കുന്നതും കത്തിയും മാസ്കും കണ്ടെത്തിയതും സംശയം ജനിപ്പിക്കുന്നതാണ്. അതുല്യയുടെ കൈയിലുണ്ടായിരുന്ന ബട്ടൻസ് തന്റേതല്ല. ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കണം. അതുല്യ മരിച്ച ശേഷം താനും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. താൻ മദ്യപിക്കാറുണ്ട്, അതുല്യയെ മർദ്ദിക്കാറുമുണ്ട്. എന്നാൽ 9500 ദിർഹം ശമ്പളമുള്ള താൻ സാമ്പത്തികത്തിനായി അതുല്യയെ ഉപദ്രവിച്ചിട്ടില്ലെന്നും സതീഷ് പറയുന്നു. അതേസമയം 'അവൻ സൈക്കോയാണ്, ഇപ്പോൾ പറയുന്നതല്ല പിന്നീട് പറയുന്നത്, രക്ഷപ്പെടാനുള്ള പഴുതുകൾ ഉണ്ടാക്കുകയാണ്'', എന്നാണ് അതുല്യയുടെ അച്ഛൻ പ്രതികരിച്ചത്.