മന്ത്രി ബിന്ദുവിന്റെ നിലപാട് സംശയകരമെന്ന്

Monday 21 July 2025 12:58 AM IST

തിരുവനന്തപുരം: ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പങ്കെടുക്കുന്ന ജ്ഞാന സഭയിൽ സർവ്വകലാശാല വി.സി മാർക്ക് പങ്കെടുക്കാവുന്നതാണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ബിന്ദുവിന്റെ പ്രസ്താവന മതേതര വിദ്യാഭ്യാസ കാഴ്ചപ്പാടിന് അനുസൃതമല്ലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മന്ത്രിയുടെ നിലപാട് സംശയാസ്പദമാണെന്നും വി.സിമാരെ പങ്കെടുപ്പിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ അറിയിച്ചു.