സ്വകാര്യ ബസുകളുടെ മത്സരയോട്ടം, മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു
Monday 21 July 2025 12:08 AM IST
കോഴിക്കോട്: കുറ്റ്യാടി - കോഴിക്കോട് റൂട്ടിലുള്ള സ്വകാര്യ ബസുകളുടെ കൊലവിളി ഉടൻ അവസാനിപ്പിക്കുന്നതിന് അധികൃതരുടെ കർശന ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
പേരാമ്പ്രയിൽ അമിത വേഗതയിൽ ഓടിയെത്തിയ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തെത്തുടർന്നാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയും ആർ.ടി.ഒയും ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഓഗസ്റ്റ് 26 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.