കാർ ഗേറ്റിലേക്ക് ഇടിച്ചു കയറി
Monday 21 July 2025 12:43 AM IST
കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഈട്ടിമൂട്ടിൽപടിയിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിലേക്ക് ഇടിച്ചു കയറി. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ രണ്ടു പേർക്ക് നിസാര പരിക്കേറ്റു. ഞായറാഴ്ച രാവിലെ 7.30 നാണ് സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. കുമ്പഴ ഭാഗത്ത് നിന്ന് കോന്നിയിലേക്ക് വരികയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ റോഡിലെ വൈദ്യുതി പോസ്റ്റും കാറിന്റെ മുൻഭാഗവും തകർന്നു. കാറിന്റെ എയർബാഗ് പ്രവർത്തിച്ചിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി.