പുകയില ഉത്പന്നവുമായി പിടിയിൽ
Monday 21 July 2025 12:44 AM IST
പത്തനംതിട്ട : നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസാം സ്വദേശിയെ അടൂർ പൊലീസ് അറസ്റ്റു ചെയ്തു. ആസാം ബാർപെട്ട ചേട്ടമിരി ബീൽ നാഗോൺ, ചേട്ടമിരി പത്തർ ഹബീബുർ റഹ്മാൻ മകൻ ആഷിഖുൽ ഇസ്ലാം (19) ആണ് പിടിയിലായത്. ഇളമണ്ണൂർ പൂതംകര പ്ലൈവുഡ് സ്ഥാപത്തിലെ തൊഴിലാളിയായ ഇയാളെ അടൂർ ട്രാൻ.സ്റ്റാൻഡിൽ നിന്ന് എസ്.ഐ ഡി.സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പുകയില ഉത്പന്നങ്ങൾ ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിച്ചു.