മൈലപ്ര റോഡ് തകർച്ച : പഴിചാരി വകുപ്പുകൾ
Monday 21 July 2025 12:49 AM IST
പത്തനംതിട്ട : മൈലപ്ര റോഡ് തകർന്ന സംഭവത്തിൽ പരസ്പരം പഴിചാരുകയാണ് വകുപ്പുകൾ. എസ്.പി ഓഫീസ് – മൈലപ്ര ഭാഗത്തെ റോഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ദേശീയ പാത അതോറിട്ടിയുടെ ചുമതലയിലുള്ള ഈ റോഡ് കണ്ടില്ലെന്ന് നടിയ്ക്കുകയാണ് അധികൃതർ. ഇവിടെ വാഹന അപകടവും പതിവാണ്. ശബരിമല തീർത്ഥാടകർ സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്. ജലഅതോറിട്ടിയുടെ പൈപ്പ് പൊട്ടിയതോടെയാണ് റോഡ് തകർന്നത്. അറ്റകുറ്റപ്പണി നടത്തി റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള ഉത്തരവാദിത്വം വാട്ടർ അതോറിട്ടിക്കാണെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. പി.ഡബ്ല്യു.ഡി വകുപ്പിന്റെ കീഴിലായിരുന്ന റോഡ് കഴിഞ്ഞവർഷമാണ് ദേശീയപാത അധികൃതർക്ക് കൈമാറിയത്.