ജനകീയ ശുചീകരണ പരിപാടി
Monday 21 July 2025 12:50 AM IST
പന്തളം : പൊതുയിടങ്ങൾ ജനപങ്കാളിത്തത്തോടെ ശുചിയാക്കുന്ന ജനകീയശുചീകരണ പരിപാടിയുടെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം മങ്കുഴി ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച പൊതുസ്ഥലങ്ങളും മൂന്നാമത്തെ വെള്ളിയാഴ്ച സ്‌കൂളുകളും സർക്കാർ സ്ഥാപനങ്ങളും വൃത്തിയാക്കും. സ്ഥിരംസമിതി ചെയർപേഴ്‌സൺ വി.പി.വിദ്യാധരപണിക്കർ, അംഗം അംബിക ദേവരാജൻ, സെക്രട്ടറി സി.എസ്.കൃഷ്ണകുമാർ, സി.ഡി.എസ് അംഗം സരസ്വതിയമ്മ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തട്ട മങ്കുഴി ജംഗ്ഷൻ പൊതുജനപങ്കാളിത്വത്തോടെ ശുചീകരിച്ചു.