ബോധവൽക്കരണ പരിപാടി

Monday 21 July 2025 12:55 AM IST

പത്തനംതിട്ട : ജില്ലാ വനിത ശിശു വികസന ഓഫീസും ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജി.എച്ച്.എസ്.എസ് കുറ്റൂർ, ജി.എച്ച്.എസ്.എസ് വെച്ചൂച്ചിറ, ജി.എച്ച്.എസ്.എസ് നെടുമ്പ്രം, ജി.എം.എച്ച്.എസ്.എസ് തിരുവല്ല , എസ്.വി.ജി.വി എച്ച്.എസ്.എസ് കിടങ്ങന്നൂർ , ജി.വി.എച്ച്.എസ്.എസ് പുറമറ്റം എന്നീ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലൈംഗീക വിദ്യാഭ്യാസം ,മൊബൈൽ അഡിക്ഷൻ, ലഹരിയുടെ ഉപയോഗം, കുട്ടികളും നിയമവും, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം, പോഷ് നിയമം, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ പാഠശാല എന്നീ വിഷയങ്ങളി​ൽ ബോധവൽക്കരണം നടത്തി​.