കനറാ ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
Monday 21 July 2025 12:56 AM IST
കൊച്ചി: ഭവന, വിദ്യാഭ്യാസ, വ്യവസായ, കാർഷിക മേഖലകളിൽ നൽകിയിട്ടുള്ള 10 ലക്ഷം രൂപയിൽ താഴെയുള്ള കിട്ടാക്കടമായിട്ടുള്ള വായ്പകൾക്ക് കനറാ ബാങ്ക് പരമാവധി ഇളവോടെ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പിലാക്കുന്നു. ഈ ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യ പദ്ധതിയായ “കുടിശിക കടത്തിൽ നിന്നുള്ള സ്വാതന്ത്ര്യം” ഇന്ന് മുതൽ ആഗസ്റ്റ് 15 വരെ ഒരു മാസത്തേക്ക് നടക്കും. ഈ കാലയളവിൽ വായ്പക്കാർക്ക് പദ്ധതിയുടെ ആനൂകൂല്യം പ്രയോജനപ്പെടുത്തി കുടിശിക ഒഴിവാക്കാം. ആനുകൂല്യം ഉപയോഗിക്കാത്തവർക്കെതിരെ സർഫാസി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. തിരുവനന്തപുരം സർക്കിൾ ഓഫീസിന് കീഴിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ ശാഖകളിൽ വായ്പകൾ കിട്ടാക്കടമായവർക്ക് ആനുകൂല്യം ലഭ്യമാണ്.