പെരുന്നാളിന് കൊടിയേറി
Monday 21 July 2025 12:57 AM IST
ചെറിയനാട് : സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ തീർത്ഥാടന ദൈവാലയത്തിൽ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജോൺ മരുതൂർ കൊടിയേറ്റ് നിർവഹിച്ചു. 29 വരെയാണ് തിരുനാളാഘോഷം. ദിവസവും ജപമാല, കുർബാന, വചനപ്രഘോഷണം, നൊവേന എന്നിവ ഉണ്ടായിരിക്കും. 27ന് വൈകിട്ട് ആറിന് കൊല്ലകടവ് സെന്റ് ആഗ്നസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ നിന്ന് സെന്റ് ജൂഡ് ദൈവാലയത്തിലേക്ക് മെഴുകുതിരി പ്രദക്ഷിണം നടക്കും. സമാപന ദിനമായ 29ന് വൈകിട്ട് 5.30ന് തിരുഹൃദയ ജപമാല, ഫാ.ജോബ് കല്ലുവിളയിലിന്റെ കാർമ്മികത്വത്തിൽ കുർബാന.