പ്രവർത്തന ഉദ്ഘാടനം

Monday 21 July 2025 12:58 AM IST

വെൺമണി : വൈ.എം.സി.എയുടെ പ്രവർത്തനോദ്ഘാടനം വെൺമണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയം വികാരി റവ.ഫാ.ജാൾസൺ കെ ജോർജ് നിർവഹിച്ചു. പ്രസിഡന്റ് ഷാനി ജോർജ് അദ്ധ്യക്ഷതവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള സമ്മാനവി​തരണം ചെങ്ങന്നൂർ സബ് റീജിയൻ ചെയർമാൻ ജോസഫ് ജോൺ നി​ർവഹി​ച്ചു. വൈദ്യസഹായം ടി.കെ സൈമൺ , രാജു വർഗീസ് എന്നിവരിൽ നിന്ന് ട്രഷറാർ സജി കെ തോമസ് ഏറ്റുവാങ്ങി.

യൂണിവൈ വൈസ് ചെയർമാൻ നീൽ ജോർജ് ചെറിയാൻ, മാദ്ധ്യമ പ്രവർത്തകൻ സാം കെ ചാക്കോ, സെക്രട്ടറി റെജി.പി, എബി സാം ജോൺ എന്നിവർ പ്രസംഗിച്ചു.