രണ്ട് ജീവൻ കൂടി എടുത്ത് കെ.എസ്.ഇ.ബി അനാസ്ഥ: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരണം

Monday 21 July 2025 1:56 AM IST

തി​രു​വ​ന​ന്ത​പു​രം​/​കോ​ഴി​ക്കോ​ട്:​ ​കൊ​ല്ലം​ ​തേ​വ​ല​ക്ക​ര​ ​ബോ​യ്സ് ​സ്കൂ​ളി​ൽ​ ​ഷോ​ക്കേ​റ്റ് ​എ​ട്ടാം​ക്ളാ​സ് ​വി​ദ്യാ​ർ​ത്ഥി​ ​മി​ഥു​ൻ​ ​മ​രി​ച്ച​തി​ന്റെ​ ​ഞെ​ട്ട​ൽ​ ​മാ​റും​മു​മ്പ് ​സം​സ്ഥാ​ന​ത്ത് ​ര​ണ്ടി​ട​ത്ത് ​വൈ​ദ്യു​തി​ ​ക​മ്പി​ ​പൊ​ട്ടി​വീ​ണ് ​ര​ണ്ടു​പേ​ർ​ക്ക് ​ദാ​രു​ണാ​ന്ത്യം.​ ​ര​ണ്ടി​ട​ത്തും​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​അ​നാ​സ്ഥ​ ​മൂ​ല​മാ​ണ് ​അ​പ​ക​ടം​ ​ഉ​ണ്ടാ​യ​തെ​ന്ന് ​ആ​ക്ഷേ​പം.

തി​രു​വ​ന​ന്ത​പു​രം​ ​നെ​ടു​മ​ങ്ങാ​ടി​ന് ​സ​മീ​പം​ ​കാ​റ്ര​റിം​ഗ് ​ജോ​ലി​ ​ക​ഴി​ഞ്ഞ് ​ര​ണ്ട് ​സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം​ ​രാ​ത്രി​ ​ബൈ​ക്കി​ൽ​ ​വീ​ട്ടി​ലേ​യ്ക്ക് ​മ​ട​ങ്ങി​യ​ ​യു​വാ​വും​ ​കോ​ഴി​ക്കോ​ട് ​കൊ​യി​ലാ​ണ്ടി​യി​ൽ​ ​വീ​ട്ട​മ്മ​യു​മാ​ണ് ​മ​രി​ച്ച​ത്.​ ​നെ​ടു​മ​ങ്ങാ​ട് ​പ​ന​യ​മു​ട്ടം​ ​അ​ജ​യ​ ​വി​ലാ​സ​ത്തി​ൽ​ ​സു​രേ​ഷ് ​കു​മാ​ർ​-​ ​ശാ​ലി​നി​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൻ​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ ​അ​ക്ഷ​യ് ​സു​രേ​ഷ് ​(19​)​ ​മ​രി​ച്ച​ത് ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​ 11.45​നാ​ണ്.​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​ത​ല​നാ​രി​ഴ​യ്ക്ക് ​ര​ക്ഷ​പ്പെ​ട്ടു.​ ​അ​ക്ഷ​യ്‌​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​ഇ​വ​ർ​ക്കും​ ​ഷോ​ക്കേ​റ്റു.​ ​പ​ന​വൂ​ർ​ ​-​ ​പ​ന​യ​മു​ട്ടം​ ​റോ​ഡി​ൽ​ ​പാ​മ്പാ​ടി​ ​ത​യ്ക്കാ​പ്പ​ള്ളി​യു​ടെ​ ​മു​ന്നി​ലാ​യി​രു​ന്നു​ ​അ​പ​ക​ടം.

പി​ര​പ്പ​ൻ​കോ​ട്ട് ​വി​വാ​ഹ​ ​വീ​ട്ടി​ലെ​ ​കാ​റ്റ​റിം​ഗ് ​ജോ​ലി​ ​ക​ഴി​ഞ്ഞ് ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​പ​ന​യ​മു​ട്ടം​ ​പ​ഴ​വി​ള​ ​കോ​ണ​ത്തു​വീ​ട്ടി​ൽ​ ​അ​മ​ൽ​നാ​ഥി​നും​ ​(19​)​ ​അ​ജ​യ​പു​ര​ത്ത് ​വി​നോ​ദി​നും​ ​(29​)​ ​ഒ​പ്പം​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​അ​ക്ഷ​യ് ആ​ണ് ​ബൈ​ക്ക് ​ഓ​ടി​ച്ചി​രു​ന്ന​ത്.​ ​റോ​ഡ​രി​കി​ലെ​ ​സ്വ​കാ​ര്യ​ ​വ​സ്തു​വി​ൽ​ ​നി​ന്ന​ ​റ​ബ​ർ​ ​മ​ര​ത്തി​ന്റെ​ ​ഉ​ണ​ങ്ങി​യ​ ​ശി​ഖ​രം​ ​ഒ​ടി​ഞ്ഞ് ​വൈ​ദ്യു​തി​ ​ക​മ്പി​ക​ളും​ ​കോ​ൺ​ക്രീ​റ്റ് ​പോ​സ്റ്റും​ ​റോ​ഡി​ൽ​ ​പ​തി​ച്ച​ത് ​മ​ഴ​യ​ത്ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. മ​ര​ക്കൊ​മ്പി​ൽ​ ​ഇ​ടി​ച്ചു​ ​മ​റി​ഞ്ഞ​ ​ബൈ​ക്കി​ന്റെ​ ​ക്രാ​ഷ് ​ഗാ​ർ​ഡി​ൽ​ ​അ​ക്ഷ​യി​ന്റെ ​കാ​ൽ​ കു​രു​ങ്ങി​ ​പൊ​ട്ടി​കി​ട​ന്ന​ ​വൈ​ദ്യു​തി​ ​ലൈ​നി​ലേ​ക്ക് ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​വി​നോ​ദും​ ​അ​മ​ൽ​നാ​ഥും​ ​റോ​ഡി​ന്റെ​ ​മ​റു​വ​ശ​ത്തേ​ക്ക് ​തെ​റി​ച്ചു​വീ​ണു.​ ​യു​വാ​ക്ക​ളു​ടെ​ ​നി​ല​വി​ളി​ ​കേ​ട്ടെ​ത്തി​യ​ ​നാ​ട്ടു​കാ​ർ​ ​ഹെ​ൽ​മ​റ്റു​ക​ൾ​ ​കൊ​ണ്ട് ​വൈ​ദ്യു​തി​ ​ക​മ്പി​ ​ത​ട്ടി​നീ​ക്കി​ ​അ​ക്ഷ​യ്‌​യെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​വീ​ട്ടു​വ​ള​പ്പി​ൽ​ ​സം​സ്കാ​രം​ ​ന​ട​ത്തി. സ​ഹോ​ദ​ര​ൻ​:​ ​വീ​ഡി​യോ​ഗ്രാ​ഫ​റാ​യ​ ​അ​ർ​ജു​ൻ​ ​സു​രേ​ഷ്.​ ​കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന​ ​അ​ച്ഛ​ൻ​ ​സു​രേ​ഷി​ന് ​ശാ​രീ​രി​ക​ ​പ്ര​ശ്ന​ങ്ങ​ളു​ള്ള​തി​നാ​ൽ​ ​മ​ക്ക​ളാ​ണ് ​കു​ടും​ബം​ ​നോ​ക്കു​ന്ന​ത്.​ ​ജോ​ലി​ക്കൊ​പ്പം​ ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ ​കോ​ഴ്സി​ലൂ​ടെ​യാ​ണ് ​അ​ക്ഷ​യ് ​ബി​രു​ദ​ത്തി​ന് ​പ​ഠി​ക്കു​ന്ന​ത്.

വീ​ട്ട​മ്മ​യ്‌ക്ക് ​ഷോ​ക്കേ​റ്റ​ത് ​അ​ടു​ക്ക​ളഭാഗത്തു​ ​വ​ച്ച്

കൊയിലാണ്ടിയിൽ വീടിന്റെ അടുക്കള ഭാഗത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് കുറുവങ്ങാട് മാവിൻചുവട് പള്ളിക്ക് സമീപം ഹിബ മൻസിലിൽ ഫാത്തിമ (62) മരിച്ചത്. ഇന്നലെ വൈകിട്ട് 3.30നായിരുന്നു സംഭവം. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിലേക്ക് വീണ് നിലത്തേക്ക് പതിക്കുകയായിരുന്നു. ശബ്ദംകേട്ട് ഫാത്തിമ എത്തിയപ്പോഴാണ് ഷോക്കേറ്റത്. ഭർത്താവ്: ബാവോട്ടി. മക്കൾ: ഫൗമില, ഫാസില, ഹമറു, ഫൗസിദ.

കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം

നെ​ടു​മ​ങ്ങാ​ട്ട് ​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​ ​റ​ബ​ർ​ ​മ​രം​ ​ ​മു​റി​ക്കാ​ത്ത​തു​ ​മൂ​ല​മാ​ണ് ​അ​പ​ക​ടം​ ​ഉ​ണ്ടാ​യ​തെ​ന്ന് ​ആ​രോ​പി​ച്ച് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ​ന​വൂ​ർ​ ​കെ.​എ​സ്.​ഇ.​ബി​ ​ഓ​ഫീ​സി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ചി​ൽ​ ​പൊ​ലീ​സു​മാ​യി​ ​ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി.​ ​ കൊ​യി​ലാ​ണ്ടി​യി​ൽ​ ​വീ​ടി​ന് ​മു​ക​ളി​ലൂ​ടെ​ ​പോ​കു​ന്ന​ ​വൈ​ദ്യു​തി​ ​ലൈ​ൻ​ ​മാ​റ്റി​ത്ത​ര​ണ​മെ​ന്ന് ​പ​ല​ത​വ​ണ​ ​കെ.​എ​സ്.​ഇ.​ബി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​യി​ല്ലെ​ന്ന് ​ഫാ​ത്തി​മ​യു​ടെ​ ​ബ​ന്ധു​ക്ക​ൾ​ ​ആ​രോ​പി​ച്ചു.