കിയ കാരൻസ് ക്ലാവിസ് ഇ.വി വിപണിയിലേക്ക്
കൊച്ചി: ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയയുടെ ഇലക്ട്രിക് വാഹനമായ കാരൻസ് ക്ലാവിസ് ഇ.വി വിപണിയിലെത്തുന്നു. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ഇലക്ട്രിക് എം.പി.വി ശ്രേണിയിലെ ക്ലാവിസ് പൂർണമായി ചാർജ് ചെയ്താൽ 490 കിലോമീറ്റർ സഞ്ചരിക്കും. 42 കിലോവാട്ട്, 51.4 കിലോവാട്ട് ബാറ്ററി പാക്കുകളാണുള്ളത്. 42 കിലോവാട്ട് മോഡൽ 404 കിലോമീറ്ററും 51.4 കിലോവാട്ട് മോഡൽ 490 കിലോമീറ്റർ വരെ റേഞ്ച് നൽകും.
റെഗുലർ കാരൻസ് ക്ലാവിസിൽ നിന്ന് ചെറിയ മാറ്റങ്ങൾ വരുത്തിയതാണ് ഇലക്ട്രിക് പതിപ്പ്. മുൻവശത്ത് പുതിയ ഐസ്‌ക്യൂബ്ഡ് എൽ.ഇ.ഡി, ഫോഗ് ലാമ്പുകൾ എന്നിവ ക്ലാവിസിന്റെ പ്രത്യേകതകളാണ്. പുതിയ എയറോപ്രിമൈസ് ചെയ്ത, ഡ്യുവൽടോൺ അലോയ് വീലുകളുമുണ്ട്. ഫ്‌ളോട്ടിംഗ് സെന്റർ കൺസോൾ, പുതിയ വയർലെസ് ചാർജിംഗ് പാഡ്, പുതിയ കളർ തീം എന്നിവ ക്യാബിനെ വ്യത്യസ്തമാക്കുന്നു. ഇരട്ട 12.3 ഇഞ്ച് സ്‌ക്രീനുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, എ.ഡി.എ.എസ് തുടങ്ങിയ സവിശേഷതകൾ കിയ കാരൻസ് ക്ലാവിസ് ഇ.വിയിൽ ഒരുക്കിയിട്ടുണ്ട്.
വില
17.99 മുതൽ 24.49 ലക്ഷം രൂപ വരെ