വിൽപ്പനയിൽ തിളങ്ങി മെഴ്‌സിഡസ് ബെൻസ്

Tuesday 22 July 2025 12:04 AM IST

കൊച്ചി: സാമ്പത്തികവർഷത്തിന്റെ ഒന്നാം പാദത്തിൽ 10 ശതമാനം വളർച്ചയും 4,238 കാറുകളുടെ വിൽപ്പനയുമായി മെഴ്‌സിഡസ് ബെൻസ് ഇന്ത്യ റെക്കാഡ് നേട്ടം കൈവരിച്ചു.സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വവും വിദേശ നാണ്യ രംഗത്തെ ചാഞ്ചാട്ടങ്ങളും വിപണിയിലെ വിലക്കയറ്റവും മറികടന്നാണ് മെർസിഡസ് ബെൻസ് ഇന്ത്യ മികച്ച നേട്ടമുണ്ടാക്കിയത്.

ബെൻസിന്റെ ഉപഭോക്തൃപ്രിയമേറെയുള്ള എസ്‌.യു.വിക്ക് ഡൈനാമിക് സ്വഭാവം നൽകി ജി.എൽ.എസ് എ.എം.ജി ലൈൻ ആഡംബര കാറും പുറത്തിറക്കി.

എസ് ക്ലാസ്, മെഴ്‌സിഡസ് മേബാ നൈറ്റ് സീരീസ്, ജി 580 ഇ.ക്യു സാങ്കേതിക വിദ്യയുള്ള ജി 580, ഇ.ക്യൂ.എസ് എസ്‌.യു.വി, എ.എം.ജി ജി 63 തുടങ്ങിയ ആഡംബര കാറുകളുടെ വില്പന 20 ശതമാനം വളർന്നു. എ.എം.ജി ജി ടി 63 പ്രോയുടെ ഈവർഷത്തെ മുഴുവൻ കാറുകളും വിറ്റു തീർന്നു.

വില

ജി.എൽ.എസ് 450എ.എം.ജി ലൈന് 1.4 കോടി രൂപയാണ് വില

ജി.എൽ.എസ് 450ഡി. എ.എം.ജി ലൈന് വില 1.43 കോടി രൂപയാണ്

പത്ത് ശതമാനം വളർച്ചയുമായാണ് മെഴ്‌സിഡസ് ബെൻസ് നടപ്പു സാമ്പത്തിക വർഷത്തിനു തുടക്കം കുറിച്ചത്

സന്തോഷ് അയ്യർ

മാനേജിംഗ് ഡയറക്‌ടർ

മെഴ്‌സിഡസ് ബെൻസ് ഇന്ത്യ