കർഷക കോൺഗ്രസ് ഉമ്മൻ ചാണ്ടി അനുസ്മരണം
Monday 21 July 2025 12:06 AM IST
ചവറ: കർഷക കോൺഗ്രസ് ചവറ നിയോജക മണ്ഡലം കമ്മിറ്റി, ചവറ കല്ലേക്കുളം ജംഗ്ഷനിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ശിവശങ്കര കുരുക്കൾ അദ്ധ്യക്ഷനായ ചടങ്ങ് ഡി.സി.സി എക്സിക്യുട്ടിവ് അംഗം ചവറ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതിയംഗം ചവറ മധു, തേവലക്കര പ്രസന്നൻ പിള്ള, മോഹൻ ഡി.നിഖിലം, പരിമണം ബിജു, ജയകൃഷ്ണൻ, കുരുവേലിക്കാട്ടിൽ ശശിധരൻ പിള്ള, തെന്നൂർ ശശി, കാരാളി നാരായണപിള്ള, കുടപ്പൻ,എസ്. ഉഷ, സഫർ നോസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.