ആറ് ലക്ഷം വാഹനങ്ങൾ പുറത്തിറക്കി ടാറ്റ പഞ്ച്
കൊച്ചി: സബ്കോംപാക്ട് എസ്.യു.വിയായ ടാറ്റാ പഞ്ച് നാലുവർഷത്തിനുള്ളിൽ ആറ് ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിച്ചു. പഞ്ചിന്റെ മൊത്തം വിൽപ്പനയിൽ എട്ട് ശതമാനം കേരളത്തിലാണ്.
ബോൾഡ് ഡിസൈൻ, കരുത്തുറ്റ പ്രകടനം, 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് എന്നിവയാണ് കുഞ്ഞൻ എസ്.യു.വിയുടെ പ്രത്യേകത. 2021 ഒക്ടോബറിൽ പുറത്തിറക്കിയ പഞ്ച് കുറഞ്ഞ കാലയളവിൽ ആറ് ലക്ഷം യൂണിറ്റ് വിറ്റഴിക്കുന്ന എസ്.യു.വിയെന്ന മികവ് കരസ്ഥമാക്കി. 2024ൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി പഞ്ച് മാറിയിരുന്നു.
പഞ്ച് ഉടമകളിൽ 70 ശതമാനവും ആദ്യമായി കാർ വാങ്ങുന്നവരാണ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ആകർഷകമായ റോഡ് സാന്നിദ്ധ്യവും ഇതിനെ സഹായിച്ചിട്ടുണ്ട്. പഞ്ച്. ഇ.വി ഉടമകളിൽ 25 ശതമാനം സ്ത്രീകളാണ്. മൊത്തം വിൽപ്പനയുടെ 24 ശതമാനം മുൻനിര നഗരങ്ങളിലാണ്.
പ്രത്യേകതകൾ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ്
പെട്രോൾ, സി.എൻ.ജി, ഇ.വി പവർട്രെയിൻ ഓപ്ഷനുകൾ
ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വിൽപ്പനയുടെ 36 ശതമാനം
സബ്കോംപാക്ട് എസ്.യു.വി വിഭാഗത്തിൽ 38 ശതമാനം വിപണി
15 ശതമാനം വാർഷിക വളർച്ച
20ലധികം ഓട്ടോമോട്ടീവ് അവാർഡുകൾ