രക്ഷാകർതൃ സംഗമവും ഹിഫ്ള് പൂർത്തീകരണവും
Monday 21 July 2025 12:41 AM IST
ആയൂർ: ദാറൂൽ ഈമാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഖുർആനിൽ രക്ഷാകർതൃ സംഗമവും ഹിഫ്ള് പൂർത്തീകരണവും വിദ്യാഭ്യാസ അവാർഡ് ദാനവും സ്നേഹാദരവും ദുആ മജ്ലിസും നടന്നു. പ്രിൻസിപ്പൽ ഉസ്താദ് സഈദ് അൽ കൗസരി അദ്ധ്യക്ഷനായ ചടങ്ങ് കാരാളികോണം മസ്ജിദ് ചീഫ് ഇമാം അൽ ഹാഫിസ് അമീനുദ്ദീൻ ബാഖവി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഖുർആൻ പ്രഭാഷകനും തിരുവനന്തപുരം മണക്കാട് മസ്ജിദ് ചീഫ് ഇമാമുമായ അൽഹാഫിസ് ഇ.പി. അബൂബക്കർ അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ദാറൂൽ ഈമാൻ ചെയർമാൻ ഉസ്താദ് അജ്ലാൻ മൗലവി ആദരവുകൾ നൽകി. അബ്ദുൽ സലീം ഉഷസ്, ഹിലാൽ വയലിൽ, അഹമ്മദ് അറഫാത്ത് കാസറകോഡ്, സുബൈർ ഖാൻ നദ്‌വി, അജ്മൽ സുലൈമാൻ, ഹാഫിസ് മുഹമ്മദ് റാഫി അൽ ഹുസ്നി, സലീം മൗലവി അൽ കൗസരി എന്നിവർ സംസാരിച്ചു. തുടർന്ന്, ഖുർആൻ മനഃപാഠമാക്കിയ അൽ ഹാഫിസ് അഹമ്മദ് റഹ്മാന് സദസ്സ് ഗംഭീര സ്വീകരണം നൽകി.