ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിൽ ശുചീകരണം
Monday 21 July 2025 12:43 AM IST
പോരുവഴി :ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ ശുചീകരണ പരിപാടിയായ സ്നേഹാരാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതല ശുചീകരണം പന്ത്രണ്ടാം വാർഡിൽ കെ.സി.ടി ജംഗ്ഷനിൽ വച്ച് നടത്തി. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബ്ലസ്സൻ പാപ്പച്ചൻ അദ്ധ്യക്ഷനായി. ഏഴാം വാർഡ് മെമ്പർ അഞ്ജലി നാഥ്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ.ശിവൻ പി.കാട്ടൂർ, പഞ്ചായത്ത് സെക്രട്ടറി സുരേഷ്, ശുചിത്വമിഷൻ ഹെൽത്ത് കോഡിനേറ്റർ ശ്രീധന്യ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രവിവർമ്മ നന്ദി പറഞ്ഞു. തുടർന്ന് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെയും, മേറ്റൻമാരുടെയും നേതൃത്വത്തിൽ സ്നേഹാരാമം പൂന്തോട്ടം പദ്ധതിയിൽ ശുചീകരണ പ്രവർത്തനം നടത്തി.