കെ.എസ്.ടി.യു മദ്ധ്യമേഖലാ നേതൃസംഗമം 24 ന് മലപ്പുറത്ത്

Monday 21 July 2025 1:44 AM IST

മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ മദ്ധ്യമേഖലാ നേതൃസംഗമവും പഠനക്ലാസും ജൂലായ് 24ന് മലപ്പുറം കോട്ടക്കുന്ന് ഭാഷാസമര സ്മാരകത്തിൽ നടക്കും.സംഘടനാ ശാക്തീകരണ പദ്ധതികളും ചർച്ച ചെയ്യും. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുൾപ്പെടുന്ന മദ്ധ്യമേഖലയിലെ കെ.എസ്.ടി.യു നേതാക്കളുടെ സംഗമമാണ് 24ന് മലപ്പുറത്ത് നടക്കുന്നത്. രാവിലെ 9.30ന് പി അബ്ദുൾ ഹമീദ് എം എൽ എ ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച് ചേർന്ന ഭാരവാഹികളുടെ യോഗം സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സിദ്ദിഖ് പറേക്കോട് അദ്ധ്യക്ഷത വഹിച്ചു.