പ്രകാശനം ചെയ്തു
Monday 21 July 2025 1:47 AM IST
മലപ്പുറം : കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ഇ.എൻ ഷീജ എഴുതി തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല പ്രസിദ്ധീകരിച്ച എഴുത്തച്ഛനെത്തേടി ഒരു പെൺകുട്ടി എന്ന ബാലസാഹിത്യ കൃതി പ്രകാശനം ചെയ്തു. ദിലീപ് മുഖർജി ഭവനിൽ നടന്ന ചടങ്ങിൽ ഡോ. എൽ. സുഷമ പ്രകാശനം നിർവഹിച്ചു. യുറീക്ക മുൻ പത്രാധിപരും എഴുത്തുകാരനുമായ ഡോ. സി.എം. മുരളീധരൻ ഏറ്റുവാങ്ങി. മലയാള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ.എം ഭരതൻ ചടങ്ങിൽ അദ്ധ്യക്ഷനായി. എഴുത്തച്ഛൻ പഠന കേന്ദ്രം ഡയറക്ടർ ഡോ.കെ.എം. അനിൽ പുസ്തകം പരിചയപ്പെടുത്തി. വി. ദിവ്യ നന്ദി രേഖപ്പെടുത്തി.