കൂട്ടായ്മ
Monday 21 July 2025 1:47 AM IST
വണ്ടൂർ : മുൻ എം.എൽ.എ എൻ. കണ്ണനു നേരെയുള്ള വർഗ്ഗീയ പ്രചാരണത്തിൽ പ്രതിഷേധിച്ച്, പട്ടികജാതി ക്ഷേമസമിതി വണ്ടൂർ ഏരിയ കമ്മിറ്റി അങ്ങാടിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു. പൊതുയോഗം പി.കെ.എസ് ജില്ലാ സെക്രട്ടറി പി.പി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. എൻ കണ്ണൻ 1999 ൽ നിയസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ, വർഗീയ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് നടക്കുന്ന പ്രചാരണത്തിനെതിരെയാണ് പട്ടികജാതി ക്ഷേമസമിതി വണ്ടൂരിൽ മനുഷ്യകൂട്ടായ്മ സംഘടിപ്പിച്ചത്. കുഞ്ഞാലി മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നിരവധിപേർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എൻ. അയ്യപ്പൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.