ഇനി അണയാത്ത ജ്വാല: വിഎസിന്റെ പൊതുദർശനം ദർബാർ ഹാളിൽ, ഒഴുകിയെത്തി ജനസാഗരം

Monday 21 July 2025 4:55 PM IST

'കണ്ണേ...കരളേ വി.എസേ...ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ...'.വി.എസ് എന്ന രണ്ടക്ഷരം മലയാളി ചേർത്തുവെച്ചിരിക്കുന്നത് അണയാത്ത വിപ്ലവത്തിന്റെ തീയോർമകൾക്കൊപ്പമാണെന്ന തെളിയിച്ച മണിക്കൂറുകളാണ് കടന്നുപോയത്. ജനസാഗരമാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവാനിനെ അവസാനമായി ഒരു നോക്കുകാണാൻ തിരുവനന്തപുരത്തേക്ക് ഒഴുകുന്നത്.

അന്തിമോപചാരം അർപ്പിക്കാൻ തിരുവനന്തപുരം ലോ കോളേജ് ജംഗ്ഷനിലെ വേലിക്കകത്ത് വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിലെ പൊതുദർശനത്തിനുശേഷം വിഎസിന്റെ ഭൗതികദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലേയ്ക്ക് എത്തിച്ചു.