'പുകവലി ഒഴിവാക്കിക്കൂടേ' എന്ന് ഡോക്‌ടർ; അന്ന് വിഎസ് കൊടുത്ത വാക്ക് 101-ാം വയസിലും പാലിച്ചു
Monday 21 July 2025 5:21 PM IST
പ്രായം എത്രയായാലും നിലപാടിൽ വിട്ടുവീഴ്ചയ്ക്കൊരുക്കമല്ലാത്ത നേതാവായിരുന്നു വിഎസ് അച്യുതാനന്ദൻ. സ്വന്തം കാര്യത്തിലും ഒന്നു തീരുമാനിച്ചാൽ അത് നടപ്പാക്കിയിരിക്കും. അങ്ങനെയാണ് വിഎസ് ഹിന്ദി പഠിച്ചത്. ഹിന്ദിയിൽ പ്രസംഗിക്കണമെന്ന ഒരു താൽപര്യം. പിന്നൊന്നും ആലോചിച്ചില്ല. ഹിന്ദി അദ്ധ്യാപകനെ വിളിച്ചു വരുത്തി അതും പഠിച്ചെടുത്തു.
കമ്പ്യൂട്ടർ വ്യാപകമായപ്പോൾ അതും പഠിച്ചു. ഒരു ശീലത്തിനും വിഎസിനെ തോൽപ്പിക്കാനായിട്ടില്ല. ചെറുപ്പത്തിൽ നന്നായി പുകവലിക്കുമായിരുന്നു. ചെയിൻ സ്‌മോക്കർ. 1959ൽ ഒരു പനി വന്നു. അത് ആസ്ത്‌മയിലേക്ക് മാറി. ഡോ. കെഎൻ പൈ ചോദിച്ചു 'പുകവലി ഒഴിവാക്കിക്കൂടേ ', 'ഒഴിവാക്കാം' എന്ന് സമ്മതിച്ചു. 'എപ്പോൾ മുതൽ' എന്നായി ഡോക്ടർ. 'ഇപ്പോൾ മുതൽ 'എന്നായിരുന്നു വിഎസിന്റെ മറുപടി. അതാണ് വിഎസ്. അതു മാത്രമല്ല വിഎസ്...