ഉന്നത വിജയികളെ അനുമോദിച്ചു
Tuesday 22 July 2025 12:02 AM IST
കുറ്റ്യാടി: മരുതോങ്കര സർവീസ് സഹകരണ ബാങ്ക് ഒന്നാം വാർഷികാഘോഷവും ഉന്നത വിജയികളെയും ജീവനക്കാരുടെ മക്കളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ലാന്റ് ബോർഡ് മെമ്പർ കെ.ടി ജയിംസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ പാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി യൂനിറ്റ് ഇൻസ്പെപെക്ടർ കെ ധനരാജ് , ബാങ്ക് വൈസ് പ്രസിഡന്റ് ടി.കെ അശ്റഫ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന കൂരാറ, അജിത പവിത്രൻ, സമീറ പുളിയുള്ളതിൽ, ടി.പവിത്രൻ, വി.കെ അബ്ദുള്ള, കെ.ജെ സബാസ്റ്റ്യൻ, പി.ഭാസ്കരൻ, കെ.ജിഗേഷ്, ഡയരക്ടർമാരായ പി.പി.കെ നവാസ് സനൽ വക്കത്ത്, ഷെർലികെ.ജോർജ്, ജയ്സൽ കെ.സക്കറിയ, നസീമ ജമാൽ, അബിൻ ബാബു, വി.വി വിൻസി, പി.എം തോമസ്,അസി. സെക്രട്ടറി ടി.ടി ഷാജി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെ.സി പവിത്രൻ സ്വാഗതവും നോഡൽ ഓഫീസ ർകെ.സി ബിനീഷ് നന്ദിയും പറഞ്ഞു.