യൂത്ത് കോൺഗ്രസ് ജില്ലാ നേതൃസംഗമം
Tuesday 22 July 2025 12:02 AM IST
കോഴിക്കോട് : യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യ മേഖലയെ പൂർണമായി തകർത്തു തരിപ്പണമാക്കിയ എൽ.ഡി.എഫ് സർക്കാർ പി.ആർ. കമ്പനികളെ കൂട്ടുപിടിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരിക്കലെങ്കിലും സർക്കാർ ആശുപത്രികളിലെ ദുരിതം കണ്ടവർ പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്റെയും പ്രചാരണങ്ങൾ വിശ്വസിക്കില്ല. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കി, ഒ.ജെ.ജനീഷ്, പി.എസ്.അനുതാജ്, ജോമോൻ ജോസ്, സി.അരുൺ ദേവ്, സൂഫിയാൻ ചെറുവാടി എന്നിവർ പ്രസംഗിച്ചു.