അഗതിമന്ദിരത്തിൽ ഒഴിവ്
Tuesday 22 July 2025 2:49 AM IST
പള്ളുരുത്തി: റിലീഫ് സെറ്റിൽമെന്റിൽ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക പാചക തൊഴിലാളികളെ നിയമിക്കുന്നു. അപേക്ഷകർ 25-45നുമിടയ്ക്ക് പ്രായക്കാരായിരിക്കണം. പ്രദേശവാസികൾക്ക് മുൻഗണന. സേവന സന്നദ്ധതയുള്ളവരും അച്ചടക്കം പാലിക്കാൻ തയ്യാറുള്ളവരുമായ യോഗ്യരായ ഉദ്യോഗാർത്ഥികൾ 26ന് രാവിലെ 11ന് പള്ളുരുത്തി റിലീഫ് സെറ്റിൽമെന്റിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.