വിദ്യാർത്ഥികളെ അനുമോദിച്ചു

Tuesday 22 July 2025 1:10 AM IST
കഴനി സർവ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി, പ്ലസ്.ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ആലത്തൂർ തഹസിൽദാർ കെ.ശരവണൻ ഉദ്ഘാടനം ചെയ്യുന്നു.

ആലത്തൂർ: കഴനി സർവ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാവശ്ശേരിയിലെ വിദ്യാർത്ഥികളെ മൊമന്റോ നൽകി അനുമോദിച്ചു. ആലത്തൂർ തഹസിൽദാർ കെ.ശരവണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.മാധവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. നീറ്റ് പരീഷയിൽ ഉന്നത വിജയം നേടിയ എം.അരവിന്ദ്, യു.എസ്.എയിൽ നടന്ന പൊലീസ് ആൻഡ് ഫയർ ഗെയിംസ് 2025 നീന്തലിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ കാവശ്ശേരി എരകുളത്തെ ഇ.എസ്.സുജിത്ത്, യു.അമൃതേഷ് എന്നിവരേയും അനുമോദിച്ചു. യോഗത്തിൽ അസി. രജിസ്ട്രാർ പി.ഡി.അനിൽകുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് എം.കൊച്ചുകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാദേവി സതീശൻ, ഡയറക്ടർമാരായ മണി വാവുള്ളിപ്പതി, വി.വിജയമോഹനൻ, കെ.ബി.ശ്രീപ്രസാദ്, പാടൂർ അർബൻ ബാങ്ക് പ്രസിഡന്റ് പി.കേശവദാസ്, സെക്രട്ടറി കെ.പ്രീത എന്നിവർ സംസാരിച്ചു.