തൊഴിൽമേള 26ന്

Tuesday 22 July 2025 1:11 AM IST
job

പാലക്കാട്: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, റിലേഷൻഷിപ്പ് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ബിസിനസ്സ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്, ഡെലിവറി ബോയ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്റർ അഭിമുഖം സംഘടിപ്പിക്കുന്നു. പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 26ന് രാവിലെ 10നാണ് അഭിമുഖം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബി.കോം എന്നിവയാണ് വിവിധ തസ്തികകളിലേക്കുള്ള യോഗ്യതകൾ. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് മേളയിൽ പ്രവേശനം. ഫോൺ: 0491 2505435, 0491 2505204.