ബ്രിഗേഡ് ഹോട്ടൽ വെഞ്ച്വേഴ്സ് ഓഹരി വിൽപ്പന ജൂലായ് 24 മുതൽ

Tuesday 22 July 2025 12:17 AM IST

കൊച്ചി: ബ്രിഗേഡ് ഹോട്ടൽ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ) ജൂലായ് 24 മുതൽ 28 വരെ നടക്കും. 759.60 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 85 രൂപ മുതൽ 90 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 166 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 166ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. അർഹരായ ജീവനക്കാർക്കായുള്ള വിഭാഗത്തിൽ ഓഹരി ഒന്നിന് മൂന്ന് രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും. ജെ.എം ഫിനാൻഷ്യൽ ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.