പയനിയർ ഫെർട്ടിലൈസേഴ്സുമായി ഫാക്ട് കരാറിൽ
Tuesday 22 July 2025 12:20 AM IST
കളമശേരി: കോയമ്പത്തൂർ പയനിയർ ഫെർട്ടിലൈസേഴ്സുമായി പ്രമുഖ പൊതുമേഖല രാസവളം നിർമ്മാതാക്കളായ ഫാക്ട് കരാറിലെത്തി. ദക്ഷിണേന്ത്യയിലെ പ്രമുഖ വിള പോഷകമായ പി. 2O5 (ഫോസ്ഫറസ് പെന്റോക്സൈഡ്) ഫാക്ടിന്റെ വിപണന ശൃംഖലയിലൂടെ താങ്ങാവുന്ന വിലയിൽ കർഷകർക്ക് ലഭ്യമാക്കും.
ഉത്പ്പന്ന ബാസ്കറ്റിൽ സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് ചേർക്കുന്നതിലൂടെ, എൻ പി 20.20.0.13 (ഫാക്ടം ഫോസ്), അമോണിയം സൾഫേറ്റ്, എം. ഒ. പി, പി.എം-പ്രാണം ഉത്പ്പന്നങ്ങൾ പോലുള്ള പ്രധാന ഉത്പന്നങ്ങൾ സിംഗിൾ ഔട്ട്ലെറ്റിൽ ലഭ്യമാക്കുന്നതിന് ഫാക്ട് നടപടികൾ സ്വീകരിക്കും. ഇത് കർഷക സമൂഹത്തെ ഏറെ സഹായിക്കുമെന്ന് ഫാക്ട് വക്താവ് പറഞ്ഞു.