ശ്രീക്കുട്ടൻ ബ്ളാസ്റ്റേഴ്സിൽ തുടരും
Monday 21 July 2025 10:37 PM IST
കൊച്ചി : മലയാളി താരം എം.എസ് ശ്രീക്കുട്ടൻ 2027 വരെ കേരളാ ബ്ലാസ്റ്റേഴ്‌സിൽ തുടരും. തിരുവനന്തപുരം സ്വദേശിയായ ശ്രീക്കുട്ടൻ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി സിസ്റ്റത്തിലൂടെ വളർന്നു വന്ന താരമാണ്.2022-ൽ ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിനൊപ്പം ചേർന്ന ശ്രീക്കുട്ടൻ, ഡെവലപ്‌മെന്റ് ലീഗ്, ഡ്യൂറണ്ട് കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 2023-24 സീസണിൽ സീനിയർ ടീമിലെത്തി. ഈ വർഷം സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങളിൽ കളിക്കുകയും, മോഹൻ ബഗാനെതിരെ ഒരു ഗോൾ നേടുകയും ചെയ്തു.