വി.എസ്

Tuesday 22 July 2025 1:37 AM IST

സന്ധി ചെയ്യാത്ത സമരവീര്യത്തിന് 102 ന്റെ ചെറുപ്പം. വി.എസ് അച്യുതാനന്ദനെന്ന ​ മലയാളിയുടെ വിപ്ലവ സൂര്യനെ കാലം ഇങ്ങനെ അടയാളപ്പെടുത്തും. ആരുമില്ലാത്തവർക്ക് വേണ്ടി പോരാടിയ,​ പരിസ്ഥിതിക്ക് വേണ്ടി മുന്നിൽ നിന്ന വി.എസിന്​ ജനക്കൂട്ടത്തിൽ ഒരാളായി മാറാൻ മറ്റൊന്നും തടസമായിരുന്നില്ല. പ്രതിപക്ഷത്തും ഭരണപക്ഷത്തും നെഞ്ചുറപ്പുള്ള നേതാവായി. നീട്ടിയും കുറുക്കിയും പ്രത്യേകതാളത്തിൽ വി.എസ് പ്രസംഗിച്ചത് ജനം നെഞ്ചേറ്റി. ഒടുവിൽ,​ നെഞ്ചുലഞ്ഞ് കേരളം പ്രിയനേതാവിന് വിടപറയുന്നു,​ ലാൽസലാം സഖാവേ...