വി.എസ്
Tuesday 22 July 2025 1:37 AM IST
സന്ധി ചെയ്യാത്ത സമരവീര്യത്തിന് 102 ന്റെ ചെറുപ്പം. വി.എസ് അച്യുതാനന്ദനെന്ന മലയാളിയുടെ വിപ്ലവ സൂര്യനെ കാലം ഇങ്ങനെ അടയാളപ്പെടുത്തും. ആരുമില്ലാത്തവർക്ക് വേണ്ടി പോരാടിയ, പരിസ്ഥിതിക്ക് വേണ്ടി മുന്നിൽ നിന്ന വി.എസിന് ജനക്കൂട്ടത്തിൽ ഒരാളായി മാറാൻ മറ്റൊന്നും തടസമായിരുന്നില്ല. പ്രതിപക്ഷത്തും ഭരണപക്ഷത്തും നെഞ്ചുറപ്പുള്ള നേതാവായി. നീട്ടിയും കുറുക്കിയും പ്രത്യേകതാളത്തിൽ വി.എസ് പ്രസംഗിച്ചത് ജനം നെഞ്ചേറ്റി. ഒടുവിൽ, നെഞ്ചുലഞ്ഞ് കേരളം പ്രിയനേതാവിന് വിടപറയുന്നു, ലാൽസലാം സഖാവേ...