അനുശോചനം

Tuesday 22 July 2025 1:41 AM IST

അവസാനനിമിഷം വരെയും കമ്യൂണിസ്റ്റ് പോരാളി. തിരഞ്ഞെ‌‌‌ടുപ്പിൽ മത്സരിക്കണമെന്ന് എന്നോട് ആദ്യം ആവശ്യപ്പെട്ടത് വി.എസായിരുന്നു. ആശയപ്രധാനമായ പ്രസംഗം പ്രത്യേകതയായിരുന്നു- പ്രൊഫ. എം.കെ.സാനു

ജനകീയ മുഖ്യമന്ത്രിമാരിൽ എക്കാലവും ഓർമിക്കപ്പെടുന്ന മുഖം. പാരിസ്ഥിതിക വിഷയങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതിൽ വലിയ സ്ഥാനം വഹിച്ചു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന നേതാവ്- സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

സ്വാഭാവിക നീതീബോധവും ജനപക്ഷ നിലപാടുകളും കൊണ്ട് പതിറ്റാണ്ടുകളോളം ജനങ്ങളുടെ ശബ്ദമായി നിലകൊണ്ട നേതാവ്. അഴിമതിക്ക് എതിരായ പോരാട്ടത്തിന്റെ പ്രതീകം-ആം ആദ്മി പാർട്ടി കേരള പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ

നിലപാടുകളിൽ അണുവിടമാറാത്ത നിശ്ചയദാർഢ്യമുള്ള വി.എസ് അധ:സ്ഥിതരുടെ പ്രിയപ്പെട്ട നേതാവായിരുന്നു-എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി

കേരള രാഷ്ട്രിയത്തിനും വികസനത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നേതാവ്- കുസാറ്റ്‌ വൈസ് ചാൻസലർ പ്രൊഫ.ഡോ.എം. ജൂനൈദ് ബുഷിരി

ഇടതുപക്ഷത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ഉറപ്പിച്ചു നിർത്താൻ ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ നേതാവ്- ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മനോജ്കുമാർ

സംശുദ്ധ രാഷ്ട്രിയ പ്രവർത്തനത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും ജനമനസുകളെ കീഴടക്കിയ സമാനതകളില്ലാത്ത രാഷ്ട്രീയ പാരമ്പര്യത്തിന്റെ അവസാന കണ്ണി നഷ്ടമായി- ആർ.എസ്.പി കേന്ദ്രകമ്മിറ്റിയംഗം പി.ജി.പ്രസന്നകുമാർ