കോൺഗ്രസ് പ്രതിഷേധ ധർണ
ബേപ്പൂർ: ഗോതീശ്വരം, കല്ലിങ്ങൽ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി മെമ്പർ ആദം മുൽസി ഉദ്ഘാടനം ചെയ്തു. 48ാം ഡിവിഷൻ പ്രസിഡന്റ് ബി.കനകരാജ് അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂർ ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, മുസ്ലിം ലീഗ് ബേപ്പൂർ നിയോജക മണ്ഡലം സെക്രട്ടറി ജബ്ബാർ , അഷ്റഫ് പുത്തൻവീട്ടിൽ, ഡി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.കെ അബ്ദുൾ ഗഫൂർ, അഖിലേന്ത്യ മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എ സെഡ് അസീസ്, ബേപ്പൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.കെ സുരേഷ്, സുരേഷ് അരിക്കനാട്ട്, പ്രസാദ് കെ.ടി, കെ.സി ബാബു, അന്നങ്ങോട്ട് കാർത്തികേയൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഖ് പിലാക്കൽ, മഹിളാ കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് പ്രസിഡന്റ് പി.രജനി, ബേപ്പൂർ ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ രാജേഷ് അച്ചാറമ്പത്ത്, ജി. ബാലകുമാർ, മുരളി ബേപ്പൂർ തുടങ്ങിയവർ സംസാരിച്ചു.